District News
പാലക്കാട്: ഗാന്ധിജിയുടെ നാമത്തെ പോലും ഭയപ്പെടുന്ന കേന്ദ്ര സർക്കാർ ഗാന്ധിജിയുടെ പേര് മാറ്റുന്നതിലൂടെ തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടുത്തുകയാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ് രമ്യ ഹരിദാസ് പറഞ്ഞു.
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽനിന്നും ഗാന്ധിയുടെ പേര് നീക്കം ചെയ്യാനുള്ള നീക്കത്തിനെതിരേ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധസംഗമം സ്റ്റേഡിയം പരിസരത്ത് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു രമ്യ ഹരിദാസ്.
ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന രാഷ്ട്രീയകാര്യ സമിതി സി.പി. മുഹമ്മദ്, കെപിസിസി ജനറൽ സെക്രട്ടറി കെ.എ. തുളസി, നേതാക്കളായ കെ.എ. ചന്ദ്രൻ, വി. രാമചന്ദ്രൻ, തോലന്നൂർ ശശിധരൻ, എസ്.കെ. അനന്തകൃഷ്ണൻ, കൃഷ്ണദാസ്, കമ്മുകുട്ടി എടത്തോൾ, അജാസ് കുഴൽമന്ദം, കെ.എസ്. ജയഘോഷ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ സി.വി. സതീഷ്, പി.കെ. പ്രിയ കുമാരൻ, പി.കെ. വാസു, യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ സുധാകരൻ പ്ലാക്കാട്ട്,മണ്ഡലം പ്രസിഡന്റുമാരായ രമേശ് പുത്തൂർ, എസ്. സേവ്യർ, അനിൽ ബാലൻ, എസ്.എം. താഹ, പി. പ്രസാദ്, പി.ആർ. പ്രസാദ്, ഹരിദാസ് മച്ചിങ്ങൽ, എസ്. സുജാത, പ്രദീപ, പ്രീത സുധീരൻ, ഷമീന എന്നിവർ പ്രസംഗിച്ചു.
District News
സുൽത്താൻ ബത്തേരി: പെൻഷൻ കുടിശിക തടഞ്ഞുവച്ചതിലും മെഡിസെപ് പ്രീമിയം വർധിപ്പിച്ച നടപടിയിലും പെൻഷൻ പരിഷ്കരണ കമ്മീഷനെ നിയമിക്കാത്തതിലും പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ബത്തേരി ട്രഷറിക്ക് മുൻപിൽ പ്രതിഷേധിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് വി.ആർ. ശിവൻ ധർണ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എൻ.ഡി. ജോർജ് അധ്യക്ഷത വഹിച്ചു. ഷാജി ജോസഫ്, എ.പി. ചാക്കോ, രാധാകൃഷ്ണൻ, ഏബ്രഹാം ഫിലിപ്, ജോണ്സണ് തൊഴുത്തുങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
District News
ചപ്പാരപ്പടവ്: വോട്ടർപട്ടിക തീവ്രപരിശോധനയിൽ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പിന്മാറണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. ചപ്പാരപ്പടവില്‍ കേരളാ കോണ്‍ഗ്രസ്-എം ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കല്‍ ഉദ്ഘാടനം ചെയ്തു.
ജോജി ആനിത്തോട്ടം അധ്യക്ഷത വഹിച്ചു. അനില്‍ ചന്ദ്രന്, നെല്ലിയോട്ട് ബാലകൃഷ്ണന്, ജോണ്‍ മുണ്ടുപാലം, റനീഷ് മാത്യു, ടി. പ്രഭാകരന് എന്നിവര്‍ പ്രസംഗിച്ചു.
ഉദയഗിരി: ഉദയഗിരി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം വി.ജി. സോമന് ഉദ്ഘാടനം ചെയ്തു. ജെയ്സണ്‍ പല്ലാട്ട് അധ്യക്ഷത വഹിച്ചു. കെ.എസ്. ചന്ദ്രശേഖരന്, കെ.ടി. സുരേഷ്കുമാര്‍, എന്‍.എം. രാജു, കെ.ആര്. രതീഷ് എന്നിവര്‍ പ്രസംഗിച്ചു.
ആലക്കോട്:എല്‍ഡിഎഫ് ആലക്കോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആലക്കോട് സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം എം. കരുണാകരന് ഉദ്ഘാടനം ചെയ്തു. കെ.എന്‍. ചന്ദ്രന് അധ്യക്ഷത വഹിച്ചു. സി.ജെ. ജോണ്‍, പി.വി. ബാബുരാജ് എന്നിവര്‍ പ്രസംഗിച്ചു.
ചെറുപുഴ: തീവ്ര വോട്ടർപട്ടിക പരിഷ്കരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫിന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ കേരള കോൺഗ്രസ്-എം സംസ്ഥാന ജനറൽ സെക്രട്ടറി കുര്യാക്കോസ് പ്ലാപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.
കെ.ഡി. അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. ജോയിസ് പുത്തൻപുര, ഡെന്നി കാവാലം, കെ.ആർ. ചന്ദ്രകാന്ത്, കെ.എം. ഷാജി, കെ.എഫ്. അലക്സാണ്ടർ എന്നിവർ പ്രസംഗിച്ചു.